Entertainment

ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ല; വിശാലിന് വരലക്ഷ്മിയുടെ മറുപടി; കെട്ടിടം  പൂര്‍ത്തിയാകട്ടെയെന്ന് വിശാല്‍

ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ല - വിശാലിന് വരലക്ഷ്മിയുടെ മറുപടി -കെട്ടിടം  പൂര്‍ത്തിയാകട്ടെയെന്ന് വിശാല്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി.  എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 

രണ്ട് അഭിമുഖങ്ങളിലായാണ് വിശാലിന്റെയും വരലക്ഷ്മിയുടെയും പ്രതികരണങ്ങള്‍. വിശാലിന്റെ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വരലക്ഷ്മി നല്‍കിയ മറുപടി ഇങ്ങനെ; ''ഞാനും ഒരുപാട് നാളായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നാണ് പറയുന്നത്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല'', വരലക്ഷ്മി പറഞ്ഞു. 

എന്നാല്‍ വിശാലിന്റെ മറുപടി 'നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ ഞാന്‍ വിവാഹം കഴിക്കു'മെന്നായിരുന്നു'.
ഇരുവരും സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തുന്നുണ്ട്. കീര്‍ത്തി സുരേഷ് ആണ് വിശാലിന്റെ നായിക. വില്ലന്‍ വേഷത്തിലാണ് വരലക്ഷ്മിയെത്തുന്നത്. 

വരലക്ഷ്മിയുടെ അച്ഛന്‍ ശരത് കുമാറിന്റെ നിലപാടിന് എതിരാണ്  വിശാല്‍. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷനുമാണ് വിശാല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT