Entertainment

ഇന്നു പുതിയൊരു താരം ഉദിക്കുമെന്ന് സല്‍മാന്‍ ഖാന്‍; ആരാണ് സല്‍മാന്റെ തോളിലിരിക്കുന്ന ആ കൊച്ചുതാരം? 

സല്‍മാന്റെ ട്വിറ്റര്‍ പേജില്‍ പുതിയ പോസ്റ്റ് എത്തിയപ്പോള്‍ മുതല്‍ താരത്തോടൊപ്പമുള്ള ആ കൊച്ചുപയ്യന്‍ ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഹൃതിക് റോഷന്‍ മുതല്‍ അര്‍ജ്ജുന്‍ കപൂര്‍ വരെ ഇന്ന് താരമായിരിക്കുന്ന നിരവധി പേരെ ബോളിവുഡിന് പരിചയപ്പെടുത്തിയത് സല്‍മാന്‍ ഖാനാണ്. ഈ നിരയിലേക്ക് ഇതാ ഒരാള്‍ കൂടി എത്തുകയാണ്. റീലീസിനൊരുങ്ങികൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കെത്തുന്ന താരത്തിനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് സല്‍മാന്‍ തന്നെയാണ് ഇതേകുറിച്ച് വെളിപ്പെടുത്തിയത്. 

സല്‍മാന്റെ ട്വിറ്റര്‍ പേജില്‍ പുതിയ പോസ്റ്റ് എത്തിയപ്പോള്‍ മുതല്‍ താരത്തോടൊപ്പമുള്ള ആ കൊച്ചുപയ്യന്‍ ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇത് സഹീര്‍ ഇക്ബാല്‍ ആണെന്നാണ് പലരും കരുതുന്നത്. ട്വിറ്ററില്‍ പങ്കുവച്ച മറ്റൊരു ചിത്രത്തോടൊപ്പം സഹീര്‍ ഇക്ബാലിന്റെ ഇന്‍സ്റ്റാഗ്രാം ഐഡി സല്‍മാന്‍ ടാഗ് ചെയതതുകൊണ്ടാണ് ആരാധകര്‍ ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. 

ചിത്രത്തില്‍ സല്‍മാനൊപ്പമുള്ള കുട്ടി സഹീര്‍ ഇക്ബാല്‍ ആണെങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന സല്‍മാന്‍ സഹനിര്‍മാതാവായിട്ടുള്ള ചിത്രത്തില്‍ സഹീര്‍ ആദ്യമായി അഭിനയിച്ചിട്ടുണ്ടാകും. സഹീറിന്റെ പിതാവും സല്‍മാനും ദീര്‍ഘനാളായി സുഹൃത്തുക്കളാണെന്നും ഒരു വിവാഹാഘോഷത്തിനിടെ സഹീര്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടാണ് താരത്തെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നുമൊക്കെ റിപ്പോര്‍ട്ടുകളും വന്നുതുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ