Entertainment

ഇരുട്ട്, നിഗൂഢത; ഞെട്ടിച്ച് നിവിന്റെ മൂത്തോന്‍; ടീസര്‍ പുറത്ത്

നിവിന്റെ ശബ്ദവും ലുക്കുമെല്ലാം ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്‌

Author : സമകാലിക മലയാളം ഡെസ്ക്


നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രം മൂത്തോന്റെ ടീസര്‍ പുറത്തുവിട്ടു. നിഗൂഢത നിറച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുട്ടിന്റെ മറയില്‍ നിവിന്‍ പോളിയുടെ സംഭാഷണമാണ് ടീസറില്‍ പ്രധാനമായുള്ളത്. നിവിന്റെ ശബ്ദവും ലുക്കുമെല്ലാം ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്‌. തലമൊട്ടയടിച്ച് പരുക്കന്‍ ലുക്കിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. ലക്ഷദ്വീപിലെ ഭാഷയാണ് ചിത്രത്തില്‍ താരം പറയുന്നത്. 

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടാണ് മൂത്തോന്റ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

അരങ്ങിലും അണിയറയിലും നിരവധി പ്രമുഖരാണ് അണിനിരക്കുന്നത്. ഗീതു മോഹന്‍ദാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT