Entertainment

ഇൻ ഹരിഹർ ന​ഗറിൽ സുരേഷ് ​ഗോപിക്കൊപ്പം സൗബിനും! വൈറലായി ഓർമ്മച്ചിത്രം

ഇൻ ഹരിഹർ ന​ഗറിന്റെ സെറ്റിൽ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന കുഞ്ഞ് സൗബിനും സഹോദരൻ ഷാബിൻ ഷാഹിറുമാണ് ചിത്രത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്നും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ഇൻ ഹരിഹർന​ഗർ. മുകേഷും ജ​ഗദീഷും സിദ്ധിഖും അശോകനും കൊളുത്തിവിട്ട ചിരിപ്പൂരം ഇപ്പോഴും ആരാധകരെ ചിരിപ്പിക്കാറുണ്ട്. എന്നാൽ നമ്മളൊന്നും അറിയാതെ അണിയറയിൽ പ്രവർത്തിച്ച ഒരു യുവതാരത്തെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സൗബിൻ ഷാഹിറാണ് ആ താരം.  

ഇൻ ഹരിഹർ ന​ഗറിന്റെ സെറ്റിൽ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന കുഞ്ഞ് സൗബിനും സഹോദരൻ ഷാബിൻ ഷാഹിറുമാണ് ചിത്രത്തിൽ. സിനിമയിലെ അതേ ലുക്കിലാണ് സുരേഷ് ഗോപി. ചിത്രത്തിന്റെ ഓർമയിൽ ഷാബിനാണ് ചിത്രം പങ്കുവെച്ചത്.  ഓർമകൾ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. സിനിമാ മേഖലയിൽ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിർ  ഇൻ ഹരിഹർ നഗറിന്റെ പിന്നണിയിലും പ്രവർത്തിച്ചിരുന്നു. 

സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ ന​ഗർ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിൽ ഒന്നാണ്. 1990 ൽ ആയിരുന്നു റിലീസ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർക്കൊപ്പം സുരേഷ് ​ഗോപിയും സായിക്കുമാറും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT