Entertainment

ഈ ചിത്രത്തിലുള്ളത് താരസഹോദരിമാര്‍, ആരാണെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല!

മനോഹരചിത്രം ആരാധകരുടെ മനം കവരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കുകയാണ് സിനിമ താരങ്ങള്‍. ഒന്നിനു പുറകെ ഒന്നായി സോഷ്യല്‍ മീഡിയയില്‍ വരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ആരാധകരെയാകെ കുഴക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ബോളിവുഡ് താരസുന്ദരി തബുവിന്റെയും സഹോദരിയും നടിയുമായിരുന്ന ഫറാ നാസിന്റേയും ചിത്രമാണ്. 

തബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മൂത്തസഹോദരിയായ ഫറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. പൂവിന്റെ മാലയും വളയും അണിഞ്ഞിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇത്. കരയാന്‍ പോകുന്ന ഭാവത്തോടെയാണ് തബുവിന്റെ ഇരിപ്പ്. മനോഹരചിത്രം ആരാധകരുടെ മനം കവരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തബുവിന്റെ 47ാം പിറന്നാള്‍. 

എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും അറിയപ്പെടുന്ന നടിയായിരുന്നു ഫറ. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം അവസാനം എത്തിയത് ശിഖറിലാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും തിളങ്ങിനിന്ന തബു ഇപ്പോഴും സിനിമയില്‍ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ അന്ധദുന്നിലെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT