Entertainment

'ഈ ലോകത്ത് എനിക്ക് ആരുമില്ല, ഞാന്‍ ഇവിടെനിന്ന് പോവുകയാണ്', അന്ന് സുശാന്ത് പറഞ്ഞത്

നഗര ജീവിതം വിട്ട് കൃഷി ആരംഭിക്കാനുള്ള പദ്ധതികളേക്കുറിച്ചും സുശാന്ത് പറഞ്ഞിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്ത് തനിക്ക് ആരുമില്ലെന്ന് അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി സുഹൃത്ത് സിദ്ധാര്‍ത്ഥ് പിതാനി. ജനുവരിയില്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു സുശാന്ത്. നഗര ജീവിതം വിട്ട് കൃഷി ആരംഭിക്കാനുള്ള പദ്ധതികളേക്കുറിച്ചും സുശാന്ത് പറഞ്ഞിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ജനുവരി ആദ്യ ആഴ്ചയിലാണ് സിദ്ധാര്‍ത്ഥിന് സുശാന്തിന് ഫോണ്‍ എത്തുന്നത്. ദയവായി നീ തിരിച്ചുവരൂ, നമുക്ക് ചിലത് ഒരുമിച്ച് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഇനി അഭിനയിക്കാന്‍ കഴിയില്ല. വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ നമുക്ക് എന്തെങ്കിലും ആരംഭിക്കാം. നീ ആണ് അതിന് പറ്റിയ ആള്‍ എന്ന് എനിക്കറിയാം. നീ ജോലി ഉപേക്ഷിക്ക്. അതേ ശമ്പളം ഞാന്‍ തരാം- സുശാന്ത് പറഞ്ഞു.

തുടര്‍ന്ന് ജോലിയും വീടുമെല്ലാം ഉപേക്ഷിച്ച് കിട്ടിയതെല്ലാം കയ്യിലെടുത്ത് സുശാന്തിനെ കാണാന്‍ പുറപ്പെട്ടു. വളരെ തകര്‍ന്ന നിലയിലാണ് സുശാന്തിനെ കണ്ടത് എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. എനിക്ക് ഇപ്പോള്‍ ആരും ഇല്ല എന്നു പറഞ്ഞ് അവന്‍ കരയുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ ജീവിതം നയിക്കാനാണ് അവന്‍ ആഗ്രഹിച്ചിരുന്നതെന്നും വീടിന് പുറത്ത് തന്നെ കാണാന്‍ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടത്തെ കണ്ട് അവന്‍ അസ്വസ്ഥനാകുമായിരുന്നു എന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. ഇതില്‍ നിന്നെല്ലാം വിട്ട് പവ്‌നയില്‍ പോയി ജീവിക്കാനാണ് സുശാന്ത് ആഗ്രഹിച്ചത്. കൃഷി ചെയ്ത് ചെറിയ ജീവിതം നയിക്കാമെന്ന് അവന്‍ പറഞ്ഞിരുന്നു. പവ്‌നയില്‍ സുശാന്തിന് ഒരു ഫാം ഹൗസുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ താരം ഇവിടെ പോകാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'