Entertainment

ഉണ്ട ​ഗംഭീര സിനിമയെന്ന് മാല പാർവതി; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി, പിന്നാലെ മാപ്പപേക്ഷ 

ഉണ്ടയ്ക്ക് ഫുൾ റ‌േറ്റിങ് നൽകി ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് പാർവതി കുറിച്ചത്.  

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം 'ഉണ്ട'യെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റ് കുറിച്ചയാള്‍ക്ക്‌ ചുട്ട മറുപടി നൽകി നടി മാല പാര്‍വതി. ഉണ്ടയ്ക്ക് ഫുൾ റ‌േറ്റിങ് നൽകി ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണെന്നും പാർവതി കുറിച്ചു. ഇതിന് താഴെയാണ് രാജു പാലതായി എന്നയാള്‍ അശ്ലീല കമന്റ് എഴുതിയത്. 

കമന്റ് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി ഉടനടി ഇയാൾക്ക് മറുപടി നൽകുകയും ചെയ്തു. "കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ബ്ലോക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. ഈ ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്", എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

രാജുവിന്റെ കമന്റും തന്റെ മറുപടിയും ചേർത്തുള്ള സ്ക്രീൻഷോട്ടും പാർവതി പങ്കുവച്ചു.  "ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്… എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ…", എന്നുകുറിച്ചാണ് പാർവതി സ്ക്രീൻഷോട്ട് പങ്കുവച്ചത്. 

ഇതോടെ രാജു തന്റെ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ‘എന്റെ കമന്റ് ഞാന്‍ പിന്‍വലിക്കുന്നു. ക്ഷമ ചോദിക്കുന്നു’, എന്നാണ് പിന്നീട് രാജു കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും