Entertainment

ഉന്നംവച്ച് അജിത്ത്; റൈഫിൾ ചാമ്പ്യനാവാൻ 'തല' (വിഡിയോ)

വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ താരം റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിനപ്പുറമുള്ള ഇഷ്ടങ്ങളെയും ഒപ്പം കൂട്ടുന്ന നടനാണ് തെന്നിന്ത്യ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്ത്. വാഹനങ്ങളോടും ഫോട്ടോ​ഗ്രഫി, റേസിങ് തുടങ്ങിയവയോടും അജിത്തിനുള്ള താത്പര്യം ആരാധകർക്കെല്ലാം അറിയാവുന്നതാണ്. ഇപ്പോഴിതാ പുതിയൊരു വിനോദം കൂടി താരത്തിന്റെ പട്ടികയിലേക്ക് ചേർന്നു, ഷൂട്ടിങ്. 

കൊയമ്പത്തൂരിൽ വച്ച് നടന്ന സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ അജിത്തും പങ്കെടുത്തിരുന്നു. റൈഫിൾ അക്കാദമിയിൽ താരം പരിശീലനം നേടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ചാംപ്യൻഷിപ്പിൽ അജിത്ത് പങ്കെടുത്ത വാർത്തകളും വന്നിരിക്കുന്നത്. 

അജിത് അഭിനയിക്കുന്ന വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ താരം റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സ്കൂൾ പഠനകാലത്ത് എൻസിസിയില്‍ അം​ഗമായിരുന്ന അജിത് അന്നുമുതൽ ഷൂട്ടിങിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT