Entertainment

ഉന്‍മാദിയുടെ മരണം: സനല്‍കുമാര്‍ ശശിധരന്റെ അടുത്ത ചിത്രം

പ്രകാശ് ബാരെ നായകനായെത്തിയ ഒരാള്‍പ്പൊക്കം എന്ന ചിത്രമായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം.

സമകാലിക മലയാളം ഡെസ്ക്

പ്രകാശ് ബാരെ നായകനായെത്തിയ ഒരാള്‍പ്പൊക്കം എന്ന ചിത്രമായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉന്മാദിയുടെ മരണം. ചിത്രത്തിന്റെ പോസ്റ്റര്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

അരികില്‍ കറുപ്പ് ആവരണമുള്ള ഒരു ചുവന്ന ശലഭത്തിന് വായ് തുന്നിക്കേട്ടിയ മനുഷ്യന്റെ തലയുള്ള ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. എസ് ദുര്‍ഗയ്ക്കു ശേഷമുളള പുതിയ ചിത്രവും മികവുറ്റതായിരിക്കുമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. ഡെത്ത് ഓഫ് ഇന്‍സെയ്ന്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. 

എന്‍ഐവി ആര്‍ട്ട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാജശ്രീ പാണ്ഡെ, കണ്ണന്‍ അയ്യര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലൂസിനാഹ് ഹൊവാന്‍ഷ്യനാണ് ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നത്. നടന്‍ മുരളി ഗോപിയും ചിത്രത്തിന്റെയൊരു ഭാഗമായി എത്തുന്നുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കുള്‍പ്പെടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സെക്‌സി ദുര്‍ഗയെന്ന പേര് മാറ്റിയാണ് സനല്‍ കുമാറിന്റെ എസ് ദുര്‍ഗ തിയേറ്ററുകളിലെത്തുന്നത്.  റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയതുള്‍പ്പടെ നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ സെക്‌സി ദുര്‍ഗ ഉടന്‍ തിയറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്: ജെ ജയപ്രകാശിന് സസ്‌പെന്‍ഷന്‍

വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

ആന്റണി രാജുവിന് തിരിച്ചടി, നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?', പെരുമ്പറമ്പ് ശിവക്ഷേത്രത്തില്‍ നിലവിളക്ക് കത്തിച്ച് കെ ടി ജലീല്‍

SCROLL FOR NEXT