Entertainment

'എങ്ങനെ തുടങ്ങി എന്നതിലല്ല, എവിടെ എത്തി എന്നതാണ് കാര്യം'; തലകുനിച്ച് നിൽക്കുന്ന 'തല'യെക്കുറിച്ച് ആരാധകർ 

ത്യാഗരാജന്റെ മകൻ എന്ന മേൽവിലാസത്തോടെ പ്രശാന്ത് മിന്നി നിന്ന കാലത്തെ ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴകത്തിന്റെ തല, അജിത്തിന്റെ ഒരു മുൻകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നടൻ പ്രശാന്തിനൊപ്പമാണ് അജിത്തിനെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. പ്രശാന്തിനെ പൂമാല ഇട്ട് സ്വീകരിച്ച രം​ഗം പകർത്തിയിരിക്കുന്ന ചിത്രത്തിൽ‌ തല കുനിച്ച് നിൽക്കുന്ന തലയെയാണ് കാണാനാകുക. അജിത് ചിത്രം വിശ്വാസം ഹിറ്റ് ചാർട്ടുകൾ ഓരോന്നായി കീഴടക്കുന്നതിനിടെയാണ് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം വീണ്ടും പ്രചരിച്ചിരിക്കുന്നത്. 

ത്യാഗരാജന്റെ മകൻ എന്ന മേൽവിലാസത്തോടെ പ്രശാന്ത് മിന്നി നിന്ന കാലത്തെ ചിത്രമാണ് ഇത്. എന്നാൽ പിന്നീട് നിരന്തരമായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന പ്രശാന്തിന് താരസിംഹാസനം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ അജിത്താകട്ടെ ഇന്ന് സൂപ്പർ താരങ്ങളിലൊരാളായി നിറഞ്ഞുനിൽക്കുന്നു.

 ‘എങ്ങനെ തുടങ്ങി എന്നുള്ളതിലല്ല കാര്യം. എവിടെ എത്തി എന്നുള്ളതാണ്’, ചിത്രത്തിന് കമന്റായി തലയെക്കുറിച്ച് ആരാധകർ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT