Entertainment

എനിക്കൊരു രഹസ്യം പറയാനുണ്ട്..!: ഷാരൂഖിനെക്കുറിച്ചുള്ള ആ രഹസ്യം പൊതുവേദിയില്‍ പരസ്യമാക്കി ഗൗരി

വേദിയില്‍ അവാര്‍ഡ് സ്വീകരിച്ചശേഷം അധികമാരും അറിയാത്ത ഒരു രഹസ്യം ഗൗരി വെളിപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളിലൊരാളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഈയടുത്താണ് ഏറ്റവും സ്‌റ്റൈലിഷ് ആയ ദമ്പതികള്‍ക്കുള്ള അവാര്‍ഡ് ഷാരൂഖും ഗൗരിയും സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ദമ്പദിമാര്‍ ഒന്നിച്ചായിരുന്നു വേദിയിലെത്തിയത്. 

വേദിയില്‍ അവാര്‍ഡ് സ്വീകരിച്ചശേഷം അധികമാരും അറിയാത്ത ഒരു രഹസ്യം ഗൗരി വെളിപ്പെടുത്തി. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഇതേ വിഡിയോ ഗൗരി പോസ്റ്റ് ചെയ്തിരുന്നു. ഷാരൂഖിന് ഒരുങ്ങാന്‍ ഒരുപാട് സമയം വേണമെന്നാണ് ഗൗരി പറയുന്നത്. ഇരുവരും പാര്‍ട്ടിക്ക് പോകാനിറങ്ങിയാല്‍ ഷാരൂഖ് തയ്യാറാകുന്നത് കാത്ത് താനിരിക്കണം. മണിക്കൂറുകള്‍ കഴിഞ്ഞാലാണ് ഷാരൂഖിന്റെ ഒരുക്കം കഴിയുക, ഗൗരി പറഞ്ഞു. 

''എനിക്ക് സ്‌റ്റൈലുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരാളെക്കുറിച്ച് എനിക്കൊരു രഹസ്യം പറയാനുണ്ട്. ഞങ്ങളൊരു പാര്‍ട്ടിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ 20 മിനിട്ടില്‍ റെഡിയാകും. പക്ഷേ ഷാരൂഖിന് മൂന്ന് മണിക്കൂര്‍ വേണം തയ്യാറായി വരാന്‍''- ഗൗരി പറഞ്ഞു. 

ഷാരൂഖ് ബോളിവുഡില്‍ തിളങ്ങുമ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെ പേരെടുക്കുകയാണ് ഗൗരി. പല ബോളിവുഡ് താരങ്ങള്‍ക്കുവേണ്ടിയും ഗൗരി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം