Entertainment

'എനിക്ക് മുയൽപല്ലുകൾ ഉണ്ടായിരുന്ന കാലം'; കുട്ടിക്കാല ചിത്രങ്ങളുമായി താരസുന്ദരി 

സെലബ്രിറ്റികൾ അടക്കം നിരവധിയേറെ പേരാണ് ചിത്രത്തിന് ലൈക്കുമായി എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുയൽപല്ല് കാട്ടി ചിരിച്ചുനിൽക്കുന്ന താരസുന്ദരിയുടെ കുട്ടിക്കാല ചിത്രമാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ലോക്ക്ഡൗൺ കാലത്ത് ത്രോബാക്ക് ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. 

'എനിക്ക് മുയലിന്റേതുപോലെ പല്ലുകൾ ഉണ്ടായിരുന്ന കാലം', എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്. പല്ലിൽ കമ്പി ഇടുന്നതിന് മുമ്പുള്ള ചിത്രമാണെന്ന് ഹാഷ്ടാ​ഗിലൂടെ ശ്രദ്ധ വ്യക്തമാക്കി. സെലബ്രിറ്റികൾ അടക്കം നിരവധിയേറെ പേരാണ് ചിത്രത്തിന് ലൈക്കുമായി എത്തിയിരിക്കുന്നത്.

ഇതിനുമുൻപും തന്റെ കുട്ടിക്കാലചിത്രങ്ങൾ ശ്രദ്ധ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നാളിൽ വീട്ടിലിരുന്നു വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകളും ദിവസങ്ങളിൽ താരം ഇൻസ്റ്റ​​ഗ്രാമിലൂടെ പങ്കുവച്ചു. 

ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ‘തീൻ പത്തി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്.  ‘ലവ് കാ ദ എൻഡ്’ എന്ന സിനിമയിൽ ആദ്യമായി നായികയായ താരം 2013ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’ ഹിറ്റായതോടെയാണ് ശ്രദ്ധനേടിയത്. പ്രഭാസ് നായകനായ ‘സാഹോ’ ആയിരുന്നു ശ്രദ്ധയുടെ അവസാനചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT