Entertainment

എന്‍ടിആറിന്റെ നായിക തെലങ്കാന പിടിക്കുമോ? വാണി വിശ്വനാഥ് മത്സരിച്ചേക്കുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

തെലങ്കാന തിരഞ്ഞെടുപ്പില്‍ വാണി വിശ്വനാഥ് മത്സരിച്ചേക്കുമെന്ന് സൂചനകള്‍. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യപ്പെട്ട് വാണിയുമായി സജീവ ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരില്‍ ഒരാളെന്ന വിശേഷണമാണ് വാണിക്ക് മറുനാട്ടില്‍ ഉള്ളത്. 


1992 ല്‍ റിലീസ് ചെയ്ത സാമ്രാട്ട് അശോക എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായ എന്‍ടിആറിന്റെ പത്‌നിയായിരുന്നു വാണി. ടിഡിപിക്കാരിയായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതോടെയാണ് വാണിവിശ്വനാഥിനെപ്പോലെ സുപരിചിതമായ മുഖത്തെ പരിഗണിക്കുന്നതിന് ടിഡിപി തീരുമാനിച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.

അതേസമയം തെലങ്കാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് വാണിവിശ്വനാഥ് പ്രതികരിച്ചിട്ടില്ല. ഉടന്‍തന്നെ അവര്‍ മനസ് തുറന്നേക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'