Entertainment

'എന്താ ഇത്! നോ കിസ്, നോ കിസ്'; കല്യാണ ആഘോഷങ്ങളുമായി പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ട്രെയിലര്‍

അരുണിന്റേയും ശാന്തിയുടേയും വിവാഹത്തെ പ്രമേയമാക്കിയാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്ത്. വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശംഭു പുരുഷോത്തമനാണ്. കല്യാണ ആഘോഷം പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ രസകരമാണ്. 

അരുണിന്റേയും ശാന്തിയുടേയും വിവാഹത്തെ പ്രമേയമാക്കിയാണ് ചിത്രം. ഇരുവരും തമ്മിലുള്ള ലില് ലോക്ക് രംഗവും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ള രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ശാന്തിയുടെ കഥാപാത്രം ലിന്റയും അരുണിന്റെ കഥാപാത്രം രോഹനും. അരുണിന്റെ സഹോദരന്‍ റോയ് ആയിട്ടാണ് വിനയ് ഫോര്‍ട്ട് വരുന്നത്. എന്തായാലും ശാന്തിയുടേയും അരുണിന്റേയും ലിപ് ലോക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് കുറച്ച് കടുത്തുപോയി എന്നാണ് ചിലരുടെ കമന്റ്. 

മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാടിന് ശേഷമുള്ള ശംഭുവിന്റെ അടുത്ത ചിത്രമാണ് ഇത്. എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; ഓക്സിജന്‍ കിട്ടാതെ വയോധിക മരിച്ചു