Entertainment

എന്തൊരു വര്‍ഷമായിരുന്നു ഇത്: പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുപ്രിയ, കുറിപ്പ് വൈറല്‍

പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജ്  37ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സുഹൃത്തുക്കളുമെല്ലാം താരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെന്നുണ്ട്. എന്നാല്‍ അതിനേക്കാളെല്ലാം മധുരിതമായ ആശംസാ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. 

പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ പോയ വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞ സുപ്രിയ വരും വര്‍ഷവും അതുപോലെയാകട്ടേയെന്ന് ആശംസിച്ചു.

'ജന്മദിനാശംസകള്‍ പൃഥ്വി! എന്തൊരു വര്‍ഷമായിരുന്നു ഇത്, '9' പോലുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നു, 'ലൂസിഫറി'നെപ്പോലുള്ള ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്യുന്നു, 'ആടുജീവിതം' പോലൊരു ഇതിഹാസസിനിമയില്‍ അഭിനയിക്തുംകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ഇതെല്ലാം സംഭവിച്ചത്.

എന്നാല്‍ എനിക്കും അല്ലിക്കുമൊപ്പം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കുറച്ച് സമയമേ ലഭിച്ചുള്ളു. ഒരു കുടുംബം എന്ന നിലയില്‍ ചെറിയ ഇടവേളകളില്‍ പോലും ഒന്നിച്ച് ചിലവഴിക്കാന്‍ കിട്ടുന്ന സമയമാണ് ഞങ്ങളുടെ സന്തോഷം!. മികച്ച നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വരും വര്‍ഷവും മനോഹരമാകട്ടേ'- സുപ്രിയ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT