Entertainment

'എന്തൊരു വർഷമായിരുന്നു ഇത്, നയനിൽ തുടങ്ങി ലൂസിഫറിലൂടെ ഡ്രൈവിങ് ലൈസൻസിൽ അവസാനിച്ചു'; വെക്കേഷൻ ചിത്രം പങ്കുവെച്ച് സുപ്രിയ

ന്യൂയർ ആഘോഷത്തിന്റെ ഭാ​ഗമായി വിദേശത്ത് അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2019. നടൻ, സംവിധായകൻ, നിർമാതാവ് അങ്ങനെ എല്ലാ റോളിലും തിളങ്ങിയ വർഷം. നയനിലൂടെ നിർമാതാവായും ‌ലൂസിഫറിലൂടെ സംവിധായകനായും പൃഥ്വിരാജ് അരങ്ങേറ്റം നടത്തി. താരത്തിന്റേതായി ഇറങ്ങിയ ചിത്രങ്ങളും മികച്ച വിജയം നേടി. പുതുവർഷാരംഭത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് 2019 നെക്കുറിച്ചുള്ള സുപ്രിയയുടെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

നയനിൽ ആരംഭിച്ച് ഡ്രൈവിങ് ലൈസൻസിൽ അവസാനിച്ച വിജയ വർഷത്തെക്കുറിച്ചാണ് സുപ്രിയ പറയുന്നത്. “എന്തൊരു വർഷമായിരുന്നു ഇത് ഞങ്ങൾക്ക്! ഞങ്ങൾ നയനിൽ ആരംഭിച്ചു, ലൂസിഫർ പുറത്തിറക്കി, ഡ്രൈവിംഗ് ലൈസൻസിൽ അവസാനിച്ചു! ഇതിലെല്ലാം നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, വളരെയധികം സ്നേഹത്തോടെ ഞങ്ങളെ പിന്തുണച്ചു! എല്ലായെപ്പോഴും കൃതജ്ഞതയും സ്നേഹവും! നിങ്ങൾക്കെല്ലാവർക്കും ഞങ്ങൾ സന്തോഷകരമായ അവധിദിനങ്ങൾ നേരുന്നു! 2020 ൽ കാണാം,” എന്നാണ് സുപ്രിയ കുറിച്ചത്.

ന്യൂയർ ആഘോഷത്തിന്റെ ഭാ​ഗമായി വിദേശത്ത് അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. വെക്കേഷൻ ചിത്രങ്ങൾക്കൊപ്പമാണ് സുപ്രിയയുടെ പോസ്റ്റ്. 2019 നെ ഓർമിക്കാൻ പൃഥ്വിരാജിന് ലൂസിഫറിന്റെ വമ്പൻ വിജയം മാത്രം മതി. എല്ലാ റെക്കോഡുകളും തിരുത്തിയാണ് താരത്തിന്റെ ആദ്യ സംരംഭം 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമായത്. അവസാനം ഇറങ്ങിയ ഡ്രൈവിങ് ലൈസൻസും മികച്ച വിജയം നേടി മുന്നേറുകയാണ്.

2020 ഉും പൃഥ്വിരാജിന് സ്പെഷ്യലായിരിക്കും. ആടുജീവിതത്തിലെ നജീബാകാനുള്ള തയാറെടുപ്പുകൾക്കായി മൂന്ന് മാസത്തേക്ക് സിനിമയിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ് താരം. താരത്തിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമയാകുമെന്നാണ് വിലയിരുത്തുന്നത്. 2020 ൽ ചിത്രത്തിന്റെ റിലീസുണ്ടായേക്കും. കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT