Entertainment

'എന്നെ ഇത്ര സുന്ദരിയാക്കിയതിന് നന്ദി രഞ്ജുമ്മ'; ശ്രീലക്ഷ്മിയുടെ വിഡിയോ  

തന്നെ സുന്ദരിയാക്കിയതിന് മേക്കപ്പ് ആർടിസ്റ്റ് ഞ്ജു രഞ്ജിമാരോടു നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസുന്ദരിമാരെപ്പോലെയായിരുന്നു വിവാഹവേഷത്തിൽ ശ്രീലക്ഷ്മി ശ്രീകുമാർ. വെള്ള-ചുവപ്പ് കോംബിനേഷനിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു ശ്രീലക്ഷ്മി. ലുക്കിന് താരത്തിന് നിരവധി പേരാണ് പ്രശംസകൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്നെ സുന്ദരിയാക്കിയതിന് മേക്കപ്പ് ആർടിസ്റ്റ് ഞ്ജു രഞ്ജിമാരോടു നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. 

വിഡിയോയിലൂടെയാണ് ശ്രീലക്ഷ്മിയുടെ നന്ദി പ്രകടനം. ‘‘ആറ്, ഏഴ് വർഷത്തെ ബന്ധമാണ്. രഞ്ജുമ്മയ്ക്ക് പൂർണമായും എന്നെ അറിയാം. എന്നെ ഇത്ര സുന്ദരിയാക്കി തന്നതിന് നന്ദി രഞ്ജുമ്മ. ഐ ലൗവ്‌ യു. ഉമ്മ’’– ശ്രീലക്ഷ്മി പറഞ്ഞു. ശ്രീലക്ഷ്മിയുടെ വിഡിയോ രഞ്ജു രഞ്ജിമാർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

ഡിസൈനറും സ്റ്റൈലിസ്റ്റുമായ  ശബരീനാഥാണ് ശ്രീലക്ഷ്മിയുടെ വസ്ത്രങ്ങൾ ഒരുക്കിയത്. ഓഫ് വൈറ്റ് ബ്ലൗസിൽ ഗോൾഡൻ മോട്ടിഫുകൾ നൽകിയപ്പോൾ സ്കര്‍ട്ടിൽ ലളിതമായ ഗോൾഡൻ പാറ്റേണുകളാണ് ഡിസൈനർ ഒരുക്കിയത്. ഒപ്പം ചുവപ്പ് ദുപ്പട്ട ലുക്ക് പൂർണ്ണമാക്കി. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞതാണ് ദുപ്പട്ട. നേർത്ത ചുവപ്പ് ബോർഡർ നൽകികൊണ്ടുള്ള വെള്ള ഷീര്‍ നെറ്റ്  തലയിലൂടെ അണിഞ്ഞിട്ടുണ്ട്. 

സ്വർണ്ണം അണിയുന്നതിന് പകരം ജഡ്താര്‍ കുന്തന്‍ ആഭരണങ്ങളാണ് ശ്രീലക്ഷ്മി തിരഞ്ഞെടുത്തത്. സ്വർണ്ണമെന്ന് തോന്നിക്കുന്ന ഇവ വ്യത്യസ്ത നിറങ്ങളിൽ ചെയ്തെടുക്കാവുന്നതാണ്. വെള്ളയും പച്ചയും കല്ലുകൾ പതിപ്പിച്ച മാലയാണ് ശ്രീലക്ഷ്മി അണിഞ്ഞിരിക്കുന്നത്. നടി മ‌ൃദുല മുരളിയുടെ ഉടമസ്ഥതയിലുള്ള പ്യൂർ അലുറിൽ ആണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍