Entertainment

'എന്റെ ചിപ്പിയെ വേണമെങ്കില്‍ കാണിക്കാം'; ഭാര്യയെ ചേര്‍ത്തുപിടിച്ച് ഭീമന്‍ രഘു; പൊങ്കാലയിലെ താരം; വിഡിയോ

നടന്‍ ഭീമന്‍ രഘുവിനോടാണ് ഒരു കൂട്ടം സ്ത്രീകള്‍ താരത്തെ അന്വേഷിച്ചത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; ആറ്റുകാല്‍ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമാണ് നടി ചിപ്പി. ഇത്തവണ പൊങ്കാല വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ചിപ്പിയെ അന്വേഷിക്കുകയായിരുന്നു. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സൈബര്‍ ലോകത്തു മാത്രമല്ല പൊങ്കാലയിടാന്‍ എത്തിയ മറ്റു താരങ്ങളോടു പോലും പലരും ചിപ്പിയെ അന്വേഷിച്ചു. നടന്‍ ഭീമന്‍ രഘുവിനോടാണ് ഒരു കൂട്ടം സ്ത്രീകള്‍ താരത്തെ അന്വേഷിച്ചത്. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. 

അപ്രതീക്ഷിതമായാണ് ഭീമന്‍ രഘുവിനെ സ്ത്രീ ജനങ്ങള്‍ കാണുന്നത്. ഇതോടെ ആരാധകര്‍ക്ക് ആശ്വാസമായി. താരത്തിനൊപ്പം ഫോട്ടോ എടുക്കാനും വിശേഷങ്ങള്‍ അറിയുന്നതിനുമായി നിരവധി പേര്‍ എത്തി. അവരോടെല്ലാം താരം രസകരമായാണ് സംസാരിച്ചത്. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേച്ചി  ചിപ്പിയെ അന്വേഷിച്ചത്. ചിപ്പി എത്തിയോ രഘുസാറേ എന്നായിരുന്നു ആരാധികയുടെ ചോദ്യം. 

എന്നാല്‍ താന്‍ ചിപ്പിയെ കണ്ടില്ല എന്നു പറഞ്ഞ താരം തന്റെ സ്വന്തം ചിപ്പിയെ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. ഭാര്യ സുധയെയാണ് താരം അടുത്തുവിളിച്ച് എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയത്. 'ചിപ്പി ഉണ്ടോ എന്നറിയില്ല. ഞാന്‍ കണ്ടില്ല. എന്റെ ചിപ്പിയെ വേണമെങ്കില്‍ വിളിക്കാം. ആ ചിപ്പി ഇവിടെയുണ്ട്.' ഭീമന്‍ രഘു പറഞ്ഞു. യഥാര്‍ഥ ചിപ്പി ഇത് അറിയേണ്ടെന്നും അറിഞ്ഞാല്‍ തന്നെ തല്ലുമെന്നും തമാശയായി സുധ പറഞ്ഞു. ഇതാദ്യമായാണ് ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ സുധ എത്തുന്നത്. 

ഇത്തവണയും ചിപ്പി പൊങ്കാലയ്ക്ക് എത്തിയിരുന്നു. ചിപ്പിക്കൊപ്പം ഉഷ, സുമ ജി നായര്‍, എന്നിവരും പൊങ്കാല അര്‍പ്പിക്കാനായി എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT