Entertainment

'എന്റെ യഥാർത്ഥ ഭർത്താവ് വികാസ്, വാസു അണ്ണനെ സൂക്ഷിക്കണം'; ട്രോളുകൾക്ക് മറുപടിയുമായി മന്യ

തന്റെ ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്യ മറുപടി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.  വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്കാണ്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിക്കുമാർ അവതരിപ്പിച്ച വാസു അണ്ണനെ വിവാഹം കഴിച്ച് താമസിക്കുകയാണ് മന്യ എന്ന തരത്തിൽ നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. ഇപ്പോൾ ട്രോളന്മാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. 

തന്റെ ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്യ മറുപടി നൽകിയത്. താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്യ ആരാധകരെ അറിയിച്ചത്.  ‘വികാസ്, എന്റെ യഥാർഥ ഭർത്താവ്. വാസു അണ്ണനെ സൂക്ഷിക്കണം, ആ ജോഡി ഇപ്പോൾ ട്രെൻഡിങ് ആണ്’.–മന്യ കുറിച്ചു. 

ദിലീപ് ഡബിൾ റോളിൽ എത്തിയ കുഞ്ഞിക്കൂനനിലെ ഒരു കഥാപാത്രത്തിന്റെ നായികയാണ് മന്യ.  പ്രിയ ലക്ഷ്മി എന്ന കോളജ് വിദ്യാർത്ഥിയായാണ് മന്യ എത്തുന്നത്. പ്രിയയെ സായ് കുമാർ അവതരിപ്പിച്ച ഗരുഡൻ വാസു എന്ന ഗുണ്ട കൊലപ്പെടുത്തുന്നതാണ് ചിത്രത്തിൽ. എന്നാൽ വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ് ട്രോളുകൾ വ്യാപകമാകുന്നത്. 2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT