Entertainment

'എല്ലാത്തിന്റെയും തുടക്കം ഇവിടെനിന്ന്'; കല്ല്യാണം എന്നാണെന്ന് സൗഭാ​ഗ്യയോട് ആരാധകർ 

സൃഹൃത്ത് അർജുന്‍ സോമശേഖറുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ച

Author : സമകാലിക മലയാളം ഡെസ്ക്

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും അഭിനയവും നൃത്തവുംകൊണ്ട് ആരാധകരെ കൈയ്യിലെടുത്ത സ്റ്റാറാണ് സൗഭാ​ഗ്യാ വെങ്കിടേഷ്. ഡബ്സ്മാഷും ടിക്ടോക്കുമൊക്കെയായി തിളങ്ങിയ സൗഭാ​ഗ്യ ഡാൻസ് കവറുകളുമായെത്തി പലപ്പോഴും ആരാധകരെ കീഴടക്കിയിട്ടുണ്ട്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെ മകളാണ് സോഷ്യൽ ലോകത്തിന്റെ ഈ താരറാണി. 

സൗഭാ​ഗ്യ അടുത്തിടെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വി‍ഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അർജുന്‍ സോമശേഖറുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ച. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രം സൗഭാഗ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

ദീപങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിൽ വച്ച് നൃത്തവേഷത്തിൽ അർജുനൊപ്പം പോസ് ചെയ്തിരിക്കുകയാണ് സൗഭാ​ഗ്യ. കുർത്തിയും മുണ്ടുമണിഞ്ഞാണ് അർജ്ജുൻ. ‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്....വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും...പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’ എന്നും ചിത്രത്തോടൊപ്പം സൗഭാ​ഗ്യ കുറിച്ചു. 

‘‘ഒരുപാട് നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ രത്നം നൽകി’’ എന്ന് കുറിച്ചുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും സൗഭാ​ഗ്യ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളും ക്യാപ്ഷനും കണ്ട് സൗഭാ​ഗ്യയുടെ വിവാഹമടുത്തോ എന്നാണ് ആരാധകരുടെ സംശയം. വിവാഹസൂചനയായാണോ ചിത്രങ്ങളെന്നും ചിലർ ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ