Entertainment

എസ് ജാനകിയ്ക്ക് ആദരാഞ്ജലികള്‍; അബദ്ധം പിണഞ്ഞ് എസ്എഫ്‌ഐ: ഒടുവില്‍ തിരുത്ത്

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്‌ഐ

Author : സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്‌ഐ. തെറ്റ് പിണഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ തിരുത്തി. നിലമ്പൂര്‍ ഏരിയ സമ്മേളനത്തിലാണ് സംഭവം. 

കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖരുടെ പേരുകള്‍ വായിക്കുന്ന അനുശോചന പ്രമേയത്തിലാണ് പ്രിയഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഏറെ വൈകാതെ തന്നെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ക്ക് തെറ്റ് മനസ്സിലായി. ഏരിയ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തു.  

2017 ല്‍ ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജാനകി അന്തരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചു. ഇത് തിരുത്താന്‍ പിന്നീട് ജാനകി തന്നെ രംഗത്ത് വരേണ്ടിവന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...