Entertainment

'എസ്പിബി ഇല്ലാത്ത വേദിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ, ഇനി ഒന്നും പഴയ പോലെയാകില്ല'; ചിത്ര

ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച വിഖ്യാത ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികളുമായി ​ഗായിക ചിത്ര. ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

"ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. സംഗീതം ഇനി പഴയതുപോലെ ആകില്ല. ലോകവും ഇനി പഴയതുപോലെ ആകില്ല. മികച്ച ഗായികയായി മാറുന്നതിന് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. അങ്ങയുടെ മഹനീയ സാന്നിധ്യമില്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. സാവിത്രി അമ്മയ്ക്കും ചരണും പല്ലവിക്കും പ്രാര്‍ത്ഥനകള്‍. പ്രണാമം ." ചിത്ര കുറിച്ചു. 

എസ്പിബിയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിരവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ചിത്ര. കൂടാതെ എസ്പിബിയുടെ ഒട്ടനവധി ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ചിത്ര. ഇരുവരും ഒന്നിച്ച് വേദിയിൽ എത്തുന്നത് ആരാധകരെ ഹരം കൊള്ളിക്കാറുണ്ട്. എന്നാൽ ഇനി അദ്ദേഹത്തിനൊപ്പം പാട്ടുകൾ പാടാനാവില്ല എന്നത് ചിത്രയെ മാത്രമല്ല ആരാധകരെ ദുഃഖത്തിലാഴ്ത്തുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി