Entertainment

'ഐ ലവ് മൈ ഐബ്രോസ്' ; സ്വന്തം മെഴുകുപ്രതിമ കണ്ട് പ്രിയങ്ക പറഞ്ഞു (വിഡിയോ) 

ഇന്നലെ മാഡം ട്യുസോയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രിയങ്ക തന്നെയാണ് തന്റെ ആദ്യ മെഴുക് പ്രതിമ അനാവരണം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ കൂട്ടത്തില്‍ ഇനി താരസുന്ദരി പ്രിയങ്ക ചോപ്രയും. ഇന്നലെ മാഡം ട്യുസോയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രിയങ്ക തന്നെയാണ് തന്റെ ആദ്യ മെഴുക് പ്രതിമ അനാവരണം ചെയ്തത്. ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു. 

2016ലെ എമി അവാര്‍ഡ്‌സില്‍ പ്രിയങ്ക ധരിച്ച ചുവപ്പ് നിറത്തിലുള്ള ഗൗണാണ്് പ്രതിമ ധരിച്ചിരിക്കുന്നത്. പ്രതിമ കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന പ്രിയങ്കയെ വിഡിയോയില്‍ കാണാം. ഐ ലവ് മൈ ഐബ്രോസ് എന്ന് താരം പറയുന്നുണ്ട്. ഭര്‍ത്താവ് നിക്ക് ജൊനാസ് നല്‍കിയ വജ്ര മോതിരവും മെഴുക് പ്രതിമയില്‍ കാണാനാകും. 

പ്രതിമ നിര്‍മ്മിക്കുന്നതിനായി മാഡം ട്യുസോയിലെ വിദഗ്ദ്ധര്‍ ആറ് മാസം മുന്‍പ് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തുകയും അളവുകളെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോയും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ലണ്ടനിലെ മാഡം ട്യുസോയിലും പ്രിയങ്കയുടെ പ്രതിമ സ്ഥാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT