Entertainment

‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’; അനൂപ് മേനോന്റെ നായികയായി പ്രിയാവാര്യർ

ട്രിവാൻഡ്രം ലോഡ്ജിനു ശേഷം വികെ. പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒറ്റക്കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയാ വാര്യർ അനൂപ് മേനോന്റെ നായികയാവുന്നു. സംവിധായകൻ വികെ പ്രകാശിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നാണ് സിനിമയുടെ പേര്.

ട്രിവാൻഡ്രം ലോഡ്ജിനു ശേഷം വികെ. പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. ഇത്തവണയും പുതുമ നിറഞ്ഞ പ്രമേയവുമായാണ് ഈ കൂട്ടുകെട്ടിന്റെ വരവ്. ചിത്രത്തിൽ പ്രിയ വാരിയർ ‘ഇരുപത്തൊന്നുകാരി’യായി അഭിനയിക്കുന്നു.

അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. അനൂപ് മേനോൻ, വി.കെ. പ്രകാശ്, ഡിക്സൺ പൊഡുത്താസ് എന്നിവര്‍ േചർന്നാണ് നിർമാണം. പ്രൊഡക്‌ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്സൺ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?