Entertainment

ഒരു വർഷമായി നിനക്കൊപ്പം ലോക്ക്ഡൗണിൽ; വിവാഹവാർഷികത്തിൽ പ്രണയം നിറച്ച് ജോണും പൂജയും

നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് റൊമാന്റിക് കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരദമ്പതികളായ പൂജ രാമചന്ദ്രനും ജോൺ കോക്കനും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരങ്ങൾ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മനോഹരമായ കുറിപ്പാണ് വിവാഹവാർഷികത്തോടനുബന്ധിച്ച് ഇവർ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് റൊമാന്റിക് കുറിപ്പ്. 

"കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നമ്മൾ ഉണ്ടാക്കിയ ഓര്‍മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്റെ ഫോണ്‍. തിരഞ്ഞെടുപ്പ് പ്രയാസമേറിയതായിരുന്നു. ജോണ്‍ നിന്നോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിനയ്ക്കൊപ്പം ഞാൻ കുറേ കാര്യങ്ങൾ  പഠിക്കുകയും മറക്കുകയും ചെയ്തു. ഇത് എന്നെ ഉള്ളിൽ നിന്ന് മികച്ചതാക്കിയിട്ടേയുള്ളൂ. എനിക്ക് ഒരുപാട് പറയാനാകും. പക്ഷേ ഞങ്ങൾ പങ്കിടുന്ന സ്നേഹത്തെ ഞാൻ വളരെയധികം കരുതലോടെ കാണുന്നു. അതിനാൽ ഇത് തന്നെ ധാരാളം.  നിങ്ങള്‍ എന്നെ പ്രകാശപൂരിതയാക്കി എന്ന് മാത്രം അറിയാം"പൂജ കുറിച്ചു. 

പ്രണയാർദ്രമായ മറുപടിയാണ് ജോൺ ഇതിന് നൽകിയത്. " ഈ മനോഹരമായ വീഡിയോയ്ക്ക് ഒരുപാട് നന്ദി. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നീയെന്നെ സ്നേഹിക്കുന്ന പോലെ മുമ്പൊരിക്കലും ഞാന്‍ സ്നേഹിക്കപ്പെട്ടിട്ടില്ല". ജോൺ കുറിച്ചു. കൂടാതെ ജോണും സോഷ്യൽ മീഡിയയിൽ വിവാഹവാർഷിക പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രണയത്തോടൊപ്പമുള്ള ലോക് ഡൗണിന്റെ ഒരു വര്‍ഷം എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്, മലയാളം സിനിമയിലൂടെ ശ്രദ്ധേയയാണ് പൂജ. കെജിഎഫ്, ബാ​ഹുബലി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജോൺ കൊക്കൻ. നടി മീരാ വാസുദേവ് ആദ്യ ഭാര്യയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി