Entertainment

'ഒരുമിച്ച് അഭിനയിച്ച ഒമ്പത് ചിത്രങ്ങളില്‍ എട്ടിലും അവളാണ് എന്നേക്കാള്‍ പ്രതിഫലം വാങ്ങിയത്'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

തുല്യ വേതനം ബോളിവുഡില്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്നിച്ച് അഭിനയിച്ച സിനിമകളില്‍ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കാള്‍ കൂടുതല്‍ ഭാര്യ ഐശ്വര്യ റായ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. തുല്യ വേതനം ബോളിവുഡില്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം പുതിയതായി വരുന്ന നടിക്ക് നല്‍കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. 

ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഫിലിം ബിസിനസ്സിലും മറ്റു ഇന്‍ഡസ്ട്രികളിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ ഒന്‍പത് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടുസിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം മേടിച്ചത് ദീപിക പദുക്കോണ്‍ ആയിരുന്നു. അഭിഷേക് ബച്ചന്‍ പറഞ്ഞു. 

സിനിമ ഒരു ബിസിനസാണ് വിലപിടിച്ച താരമായാല്‍ അതിന് അനുസരിച്ച് പ്രതിഫലവും ലഭിക്കും എന്നാണ് അഭിഷേക് പറയുന്നത്. പുതുതായി വരുന്ന നടിക്ക് ഷാരുഖ് ഖാന്റെ പ്രതിഫലം കൊടുക്കുന്നത് എങ്ങനെയാണെന്നും താരം ചോദിച്ചു. 

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗുലാബ് ജാമുന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അഭിഷേകും ഐശ്വര്യയും. സര്‍വേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം അനുരാഗ് കശ്യപ് നിര്‍മിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം