Entertainment

ഓ ജൂലീ... റായ് ലക്ഷ്മിയുടെ ഞെട്ടിപ്പിക്കുന്ന ഗ്ലാമറസ് വേഷവുമായി ജൂലി ടുവിലെ ടൈറ്റില്‍ ഗാനം

റായി ലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ത്രില്ലര്‍ ജൂലി 2ന്റെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം റായി ലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ത്രില്ലര്‍ ജൂലി 2ന്റെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിലാണു റായ് ലക്ഷ്മി ഗ്ലാമറസായി എത്തുന്നത്. ഓ ജൂലി എന്ന ടൈറ്റില്‍ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നതോടെ റായി ലക്ഷ്മിയുടെ ചിത്രത്തിലെ പ്രകടനത്തിനായി പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

2004 ഇറങ്ങിയ ജൂലിയില്‍ നേഹ ദൂപിയ അതീവ ഗ്ലാമറസയായിരുന്നു എത്തിയത്. രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ അങ്ങനെയാണ് റായി ലക്ഷ്മി ജൂലിയില്‍ എത്തുന്നത്. 

ഒക്ടോബര്‍ ആറിനാണ് ദീപക് ശിവ്ദാസനി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തിയതി നിശ്ചയിച്ചിരിക്കുന്നത്. ബോളിവുഡിന്റെ ഇരുണ്ട അറകളിലേക്കും, അധോലോക രാഷ്ട്രീയത്തേയും പറ്റിയാണ് സിനിമ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT