'മദ്യമുക്ത കേരളം' എന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണം; മദ്യനയത്തില്‍ നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍

ലഹരിക്കെതിരെ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര മേല്‍നോട്ട സമിതി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു
V M Sudheeran
വിഎം സുധീരന്‍
Edited By:
Updated on: 
1 min read

കൊച്ചി : മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യമുക്ത കേരളം എന്ന യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണം. മയക്കുമരുന്നിനെതിരായ ഓപ്പറേഷന്‍ തൂഫാനുമായി മുന്നോട്ടു പോകുമ്പോള്‍, പ്രകടന പത്രികയില്‍ പറഞ്ഞ മദ്യത്തിനെതിരായ പോരാട്ടത്തിനും പ്രാധാന്യം നല്‍കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

V M Sudheeran
'ഉദ്യോ​ഗസ്ഥരെ മാറ്റുന്നത് ആദ്യത്തെ സംഭവമാണോ?, റാവുവിനോട് ഒരു അതൃപ്തിയുമില്ല'; എക്‌സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിൽ മന്ത്രി ലിജു

മയക്കുമരുന്നിനുമെതിരെ, അതിന്റെ ശക്തിയും പ്രധാന്യവും കണക്കിലെടുത്ത് തൂഫാന്‍ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നതിനൊപ്പം തന്നെ, മദ്യലഹരിക്കെതിരായ ശക്തമായ പ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ശരിയായ മാനിഫെസ്റ്റോ നടപ്പിലാക്കുന്ന സംഗതിയാകില്ല. ലഹരിക്കെതിരെ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര മേല്‍നോട്ട സമിതി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെ, കെസിബിസി സംഘടിപ്പിച്ച ചടങ്ങില്‍ യുഡിഎഫ് പ്രകടന പത്രിക ഓര്‍മ്മിപ്പിച്ചുകൊണ്ട് വി എം സുധീരന്‍ രംഗത്തെത്തിയത്. പ്രകടന പത്രികയില്‍ പറഞ്ഞ ലഹരിമുക്ത കേരളം നടപ്പിലാക്കണം. യുഡിഎഫ് പ്രകടന പത്രികയിലെ അന്തസത്ത പാലിക്കാന്‍ തയ്യാറാകണം. ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ട വ്യവസ്ഥ കൂടി ഉണ്ടാക്കേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

V M Sudheeran
പുന്നപ്ര-വയലാര്‍ വിവാദം: സിപിഐയുടേത് ആത്മപ്രശംസ; വിമര്‍ശനവുമായി സിപിഎം
V M Sudheeran
ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍
V M Sudheeran
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാം, കൊല്ലാം എന്ന അവസ്ഥ ഗൗരവകരം: മന്ത്രി ചെന്നിത്തല
Summary

VM Sudheeran takes a firmer stance on the liquor policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER