Entertainment

'കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രങ്ങള്‍ എന്തിന് ധരിക്കുന്നു', പരിനീതിയെ ട്രോളി ആരാധകര്‍ 

ബോളിവുഡ് ചിത്രം നമസ്‌തെ ഇംഗ്ലണ്ടിന്റെ പ്രമോഷണ്‍ പരിപാടികള്‍ക്കെത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രമാണ് പരിനീതിക്ക് വിമര്‍ശനങ്ങളുടെ പെരുമഴ സമ്മാനിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

റുകിയ വസ്ത്രം ധരിച്ച് സിനിമയുടെ പ്രമോഷണ്‍ പരിപാടികള്‍ക്കെത്തിയ പരിനീതിയെ ട്രോളി സോഷ്യല്‍ മീഡിയ. അര്‍ജ്ജുന്‍ കപൂറിനൊപ്പം അഭിനയിച്ച റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം നമസ്‌തെ ഇംഗ്ലണ്ടിന്റെ പ്രമോഷണ്‍ പരിപാടികള്‍ക്കെത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രമാണ് പരിനീതിക്ക് വിമര്‍ശനങ്ങളുടെ പെരുമഴ സമ്മാനിച്ചിരിക്കുന്നത്. കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രങ്ങള്‍ എന്തിന് ധരിക്കണമെന്നു തുടങ്ങുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ആകാശ നീല നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഡ്രസ് ധരിച്ചെത്തിയ പരിനീതി പരിപാടിയിലുടനീളം അസ്വസ്ഥയായാണ് കാണപ്പെട്ടത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും വസ്ത്രം നേരെയിടുന്നതിലായിരുന്നു താരത്തിന്റെ ശ്രദ്ധ. താരത്തിന്റെ ആത്മവിശ്വാസത്തെ ഒരുപാട് വിസ്മയത്തോടെയാണ് കണ്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ വളരെ കോണ്‍ഷ്യസ് ആയ രീതിയിലാണ് പരിനീതിയുടെ പെരുമാറ്റമെന്നും കമന്റുകളില്‍ ആരാധകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT