Entertainment

''കണ്ടോ കണ്ടോ ഇന്നോളം''; മോഹന്‍ലാലും വിജയലക്ഷ്മിയും ഒന്നിച്ച് പാടി, കയ്യടിച്ച് ആരാധകര്‍: വീഡിയോ

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമാസംഗീതലോകത്തേക്കെത്തിയ ആരാധകരേറെയുള്ള വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ ശബ്ദത്തില്‍ വണ്ടുമൊരു മലയാള ഗാനം കൂടി പുറത്തിറങ്ങിയിരിക്കുയാണ്. അനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മിക്കൊപ്പമാണ് മോഹന്‍ലാല്‍ പാടിയിരിക്കുന്നത്. 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിലെ കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാട്ട് കേട്ടതിന് ശേഷം ദീപക് ദേവ്-മോഹന്‍ലാല്‍-വൈക്കം വിജയലക്ഷ്മി കോമ്പോയെ പുകഴ്ത്തുകയാണ് ആരാധകര്‍. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലും പ്രകടമാണ്. പാട്ട് പാടി കഴിഞ്ഞയുടനെ മോഹന്‍ലാല്‍ വിജയലക്ഷ്മിയോട് ഉഗ്രന്‍ എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നതായും വീഡിയോയില്‍ ഉണ്ട്. 

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമാസംഗീതലോകത്തേക്കെത്തിയ ആരാധകരേറെയുള്ള വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്. ഒടിയനു ശേഷം മോഹന്‍ലാല്‍ പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം