Entertainment

കണ്ണുനനയിച്ച് പോകും ഈ രംഗം, ആ പുഞ്ചിരി; ധര്‍മ്മജന്റെ മകള്‍ അഭിനയിച്ച ചിത്രം വൈറല്‍ 

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ പ്രധാനവേഷം ചെയ്യുന്ന ബലൂണ്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ പ്രധാനവേഷം ചെയ്യുന്ന ബലൂണ്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ഇല്ലായ്മയുടെയും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും തീക്ഷണത വരച്ചുകാണിക്കുന്ന ചിത്രം ആവിഷ്‌കാരത്തിന്റെ പുതുമ കൊണ്ടും കൂടിയാണ് ശ്രദ്ധ നേടുന്നത്. ഒരു സംഭാഷണം പോലുമില്ലാതെ ഒരുക്കിയതാണ് ഈ ഹ്രസ്വചിത്രം. ഒരു ചെറിയ പുഞ്ചിരിയോടെ ചിത്രത്തിലെ പെണ്‍കുട്ടി  സമ്മാനിച്ച ആ ബലൂണും അത് വാങ്ങുന്ന പെണ്‍കുട്ടിയും തമ്മില്‍ മനസു കൊണ്ടുളള സൗഹൃദം കാഴ്ചക്കാരോട് ഒട്ടേറെ ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. 

സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നത്.  ജ്യോതിഷ് തബോറാണ് സംവിധാനം. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍. ധര്‍മ്മജനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!