Entertainment

കപ്പ്കേക്ക് ബിസിനസുമായി നടി മധുബാലയുടെ മകൾ; പ്രശംസയുമായി താരം

താരത്തിന്റെ മകള്‍ കിയയും അവളുടെ അടുത്ത സുഹൃത്തായ യാഷയും ചേര്‍ന്നാണ് കപ്പ്‌കേക്ക് ബിസിനസ് നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ മകൾ തുടങ്ങിയ പുതിയ ബിസിനസിന് കയ്യടിച്ച് നടി മധുബാല. മകൾ കിയയുടെ കപ്പ്കേക്ക് ബിസിനസിനെക്കുറിച്ചാണ് താരം വാചാലയായത്. കപ്പ്കേക്ക് കഴിക്കുന്നതിന്റേയും മറ്റും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് താരം മകളെ പ്രശംസിച്ചത്.

താരത്തിന്റെ മകള്‍ കിയയും അവളുടെ അടുത്ത സുഹൃത്തായ യാഷയും ചേര്‍ന്നാണ് കപ്പ്‌കേക്ക് ബിസിനസ് നടത്തുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ ലൊലാസിനേക്കാളും മഗ്നോലിയാസിനേക്കാളും രുചികരമാണ് മകളുടെ കേക്ക് എന്നാണ് താരം പറയുന്നത്. മകളെ ഓര്‍ത്ത് അഭിമാനിക്കുന്നതായും താരം കുറിച്ചു. നിരവധി പേരാണ് കിയയുടെ പുത്തൻ സംരംഭത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം താരം മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അമേയ ആണ് മധുബാലയുടെ മറ്റൊരു മകൾ. 1999ലായിരുന്നു ബിസിനസുകാരൻ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മധുബാല.  മണിരത്നത്തിന്റെ റൊമാന്റിക് ചിത്രം റോജയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം മലയാളത്തിൽ യോദ്ധ, ഒറ്റയാൾപട്ടാളം, എന്നോടിഷ്ടം കൂടാമോ,നീലഗിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജയലളിതയുടെ ബയോപിക് ചിത്രമായ തലൈവിയിലാണ് ഒടുവിൽ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ