Entertainment

''കറുത്തവര്‍ ക്രൂരന്‍മാരും വിഡ്ഡികളും'': മമ്മൂട്ടിച്ചിത്രത്തെ വിമര്‍ശിച്ച് അരുന്ധതി റോയ്

മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി എടുത്ത് പറഞ്ഞാണ് അരുന്ധതി റോയ്യുടെ വിമര്‍ശനം.

Author : സമകാലിക മലയാളം ഡെസ്ക്

ചലച്ചിത്ര, സാഹിത്യ ലോകത്തെ വംശീയതക്കെതിരെ തുറന്നടിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി എടുത്ത് പറഞ്ഞാണ് അരുന്ധതി റോയ്യുടെ വിമര്‍ശനം. 

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ കണ്ടെന്നും ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത് എന്നും അരുന്ധതി വ്യക്തമാക്കി.

'പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്' അരുന്ധതി റോയ് പറഞ്ഞു. ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും സമൂഹത്തില്‍ കലാകാരന്‍മാര്‍ ഉള്‍പ്പെടെ ഇങ്ങനെയാണെന്നും അവര്‍ പറയുന്നു. 

'ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാര്‍, സംവിധായകര്‍, നടന്മാര്‍, എഴുത്തുകാര്‍ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നത്'- അരുന്ധതി റോയ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി