Entertainment

'കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇത് ആദ്യം'; ഷാഹിദിനെക്കുറിച്ച് ഭാര്യ

ഭര്‍ത്താവിന്റെ കുക്കിങ്ങിനെക്കുറിച്ച് മിറ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് താരങ്ങള്‍. പാചകവും ക്ലീനിങ്ങും മുതല്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത പല മേഖലകളിലേക്കും താരങ്ങള്‍ കടന്നു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഈ കാര്യത്തില്‍ വ്യത്യസ്തനല്ല. ഭാര്യ മിറ രാജ്പുത്തിനുവേണ്ടി ആദ്യമായി പാചകം ചെയ്തിരിക്കുകയാണ് താരം. ഭര്‍ത്താവിന്റെ കുക്കിങ്ങിനെക്കുറിച്ച് മിറ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് തനിക്കുവേണ്ടി ഷാഹിദ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നാണ് മിറ പറയുന്നത്. ഷാഹിദുണ്ടാക്കിയ പാസ്തയുടെ ചിത്രവും മിറ പങ്കുവെച്ചിരുന്നു. താന്‍ കഴിച്ചതില്‍വെച്ച് ഏറ്റവും രുചിയുള്ള പാസ്തയായിരുന്നെന്നും മിറ പറയുന്നുണ്ട്. 

ലോക്ക്ഡൗണ്‍ രസകരമാക്കുകയാണ് താരവും കുടുംബവും. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ഷാഹിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കുന്ന ജേഴ്‌സിയാണ് താരത്തിന്റെ പുതിയ ചിത്രം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം