Entertainment

കാത്തിരിപ്പിനൊടുവില്‍ ആ മാലാഖ ഭൂമിയിലേക്കെത്തി; ചിത്രം പങ്കുവെച്ച് എമി ജാക്‌സണ്‍

പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടുവിനോടപ്പമുള്ള ചിത്രം സഹിതമാണ് എമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഗര്‍ഭകാല ആഘോഷങ്ങള്‍ക്കൊടുവില്‍ എമി ജാക്‌സണ് ഒരു ആണ്‍കുഞ്ഞ് പിറന്നു. താന്‍ അമ്മയായ വിവരം എമി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം...'- എമി കുറിച്ചു.

പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടുവിനോടപ്പമുള്ള ചിത്രം സഹിതമാണ് എമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. 

ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭകാലം ആഘോഷിക്കാന്‍ എമി സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയും ശ്രദ്ധേയമായിരുന്നു. വലിയ വയറും വയറിലെ സ്‌ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതുമെല്ലാം എമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

2010ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്. 27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ