Entertainment

കാത്തിരിപ്പിനൊടുവില്‍ അഞ്ജലീ മേനോന്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു: ഇനിയും ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല

ഇപ്പോള്‍ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വേണ്ടി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.  

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വ്വതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ജലി മേനോന്‍ രചനയും സംവിധാനവും ചെയ്ത സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വേണ്ടി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.  

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എടുക്കുന്ന ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നൊരുക്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കലാസംവിധാനം അരവിന്ദ് അശോക് കുമാര്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.

മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍. പുതിയ ചിത്രത്തിന്റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. മഞ്ചാടിക്കുരുവില്‍ അതിഥി വേഷത്തിലെത്തിയ പൃഥ്വി ചിത്രത്തിലെ കഥ പറച്ചിലുകാരന്‍ കൂടിയായിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

SCROLL FOR NEXT