Entertainment

കാമറക്കണ്ണുകള്‍ പോലും കണ്ടെത്താത്ത ഒന്ന്!  ആ വസ്ത്രത്തെ പിടിച്ചുനിര്‍ത്തിയ രഹസ്യം പങ്കുവച്ച് പ്രിയങ്ക ചോപ്ര 

ഗൗണിന്റെ ഡീപ് നെക്ക്ലൈൻ പ്രിയങ്ക എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് ഫാഷൻ പ്രേമികളുടെ സംശയം.  ആ രഹസ്യം പ്രിയങ്ക തന്നെ വെളിപ്പെടുത്തുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രാമി അവാര്‍ഡ് വേദിയില്‍ നടി പ്രിയങ്ക ചോപ്ര ധരിച്ചെത്തിയ വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗൺ ഫാഷന്‍ ലോകത്തെ ഹിറ്റ് പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലുമുള്ള വസ്ത്രത്തിൽ പ്രിയങ്ക മത്സകന്യകയെ പോലെ തിളങ്ങി. എന്നാൽ കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ആണ് ​ഗൗണിൽ ഏറ്റവും ആകർഷകം. 

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. 
പൊക്കിള്‍ചുഴിയില്‍ ക്രിസ്റ്റല്‍ സ്റ്റഡ് അടക്കമുള്ള ആക്സസറികളുമായി താരം ലുക്ക് പൂർണ്ണമാക്കി. എന്നാൽ ​ഗൗണിന്റെ ഡീപ് നെക്ക്ലൈൻ പ്രിയങ്ക എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് ഫാഷൻ പ്രേമികളുടെ സംശയം. ചുവന്ന പരവതാനിയിൽ എത്തിയ താരത്തിന്റെ വസ്ത്രം ഒരിക്കൽ പോലും തെന്നിമാറാതെ ശരീരത്തോട് ചേർന്നിരുന്നത് എങ്ങനെയാണെന്നാണ് ഇവർക്കറിയേണ്ടത്. ഇപ്പോഴിതാ ആ രഹസ്യം പ്രിയങ്ക തന്നെ വെളിപ്പെടുത്തുകയാണ്. 

​ഗ്രാമി വേദിയിൽ താൻ ധരിച്ച വസ്ത്രത്തിൽ ആളുകൾ കണ്ടതിലും അധികം പ്രത്യേകതകളുണ്ടെന്നും ലുക്കിന്റെ പൂർണ്ണതയ്ക്കായി ചില കുറുക്കുവഴികൾ ഉപയോ​ഗിച്ചിരുന്നെന്നും പ്രിയങ്ക പറയുന്നു. എല്ലാവരും കരുതുന്നതുപോലെതന്നെ ആ ​ഗൗൺ പ്രത്യേകിച്ച് നെക്ക് ലൈൻ കൈകാര്യം ചെയ്യാൻ വളരെ പ്രയാസമാണെന്ന് സമ്മതിച്ച താരം അതിന് പിന്നിലെ കുറുക്കുവഴി എന്താണെന്നും തുറന്നുപറഞ്ഞു. 

"ആ വസ്ത്രം നിയന്ത്രിക്കാന്‍ പ്രയാസമായതുകൊണ്ടുതന്നെ എന്റെ ശരീരത്തിന്റെ നിറത്തോട് ചേര്‍ന്ന ഒരു നേര്‍ത്ത നെറ്റ് ഉപയോഗിച്ച് നെക്ക് ലൈന്‍ യോജിപ്പിച്ചിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ പോലും മനസ്സിലാകില്ല. എന്നാല്‍ അത്തരത്തില്‍ ഒരു നെറ്റ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ആ വസ്ത്രം അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല", പ്രിയങ്ക വെളിപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT