Entertainment

കാമുകിയുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് ഷോയ്ക്കിടെ മത്സരാർത്ഥി, ദേഷ്യപ്പെട്ട് നേഹ; താരത്തിനെതിരേ വിമര്‍ശനം

പരിപാടിയിലെ മത്സരാർത്ഥിയോട് നേഹ ദേഷ്യപ്പെട്ടതാണ് സൈബർ ലോകത്തെ ചൊടിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നടി നേ​ഹ ധൂപിയ. നടി അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന സിനിമ മേഖലയിൽ നിലനിൽക്കുന്ന അസമത്വത്തിനെതിരെയും രം​ഗത്തെത്താറുണ്ട്. എന്നാൽ നേഹ വ്യാജ ഫെമിനിസ്റ്റാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ആരോപണം. റോഡീസ് റെവല്യൂഷൻ എന്ന ടെലിവിഷൻ പരിപാടിയിലെ താരത്തിന്റെ പെരുമാറ്റമാണ് രൂക്ഷ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്. 

പരിപാടിയിലെ മത്സരാർത്ഥിയോട് നേഹ ദേഷ്യപ്പെട്ടതാണ് സൈബർ ലോകത്തെ ചൊടിപ്പിച്ചത്. തന്റെ കാമുകിയുടെ മുഖത്ത് അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞതാണ് നേഹയെ ദേഷ്യത്തിലാക്കിയത്. ഒരേ സമയം അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്തടിച്ചുവെന്ന് ഒരു യുവാവ് ഷോയ്ക്കിടയില്‍ വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം അഞ്ചു പേരെ പ്രണയിക്കുന്നു എന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്യമാണെന്നാണ് നേഹ ധൂപിയ പ്രതികരിച്ചത്. ഒരുപക്ഷേ പ്രശ്‌നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്.

നേഹയുടെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വലിയ നെഗറ്റീവ് തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്പെയ്‌നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് പരക്കെ വിമര്‍ശനുമുയരുന്നത്. ഇതിന് മുൻപ് ഷോയിൽ  നാലു ആണ്‍കുട്ടികളുടെ കരണത്തടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഒരു വനിതാമത്സരാര്‍ഥിയുടെ പ്രതികരണത്തെ ചിരിയോടെയാണ് നേഹ വരവേറ്റത്. ഈ രണ്ട് സംഭവങ്ങളും ചേർത്താണ് നേഹയ്ക്കെതിരെ വിമർശനം ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT