Entertainment

'കിട്ടാവുന്നതിൽ ഏറ്റവും മികച്ച സമ്മാനമാണ് നിന്റെ കയ്യിൽ'; ബെസ്റ്റ് ഹാഫിന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ

മനോഹരമായ കുറിപ്പിനൊപ്പം ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ മാതൃക ദമ്പതിമാരാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇസ കൂടി ഇവർക്ക് കൂട്ടായി എത്തിയതോടെ ജീവിതം കൂടുതൽ കളർഫുള്ളായി. തങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരദമ്പതികൾ. പ്രിയയുടെ പിറന്നാളാണ് ഇവരുടെ പുതിയ സന്തോഷം. മനോഹരമായ കുറിപ്പിനൊപ്പം ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് താരം. 

'ഇതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനം.. ഇന്ന് നിനക്കു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്.. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും..- ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. മനോഹരമായൊരു ഫാമിലി കേക്കിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

ലോക്ക്ഡൗണിന് ഇടയിൽ തന്നെയായിരുന്നു ദമ്പതികളുടെ 15ാം വിവാഹ വാർഷികം. സ്വന്തം കൈകൊണ്ടുണ്ടാക്കിയ കേക്കാണ് അന്ന് ചാക്കോച്ചൻ പ്രിയയ്ക്ക് സമ്മാനിച്ചത്. ഇസഹാക്കിന്റെ ഒന്നാം പിറന്നാളും വരാനിരിക്കുകയാണ്. ഏപ്രിൽ 16 നാണ് കുഞ്ഞ് ഇസയുടെ പിറന്നാൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT