Entertainment

‘കിവുഡ’ പ്രീമിയറിൽ താരമായി ഗോപിക; ഭർത്താവും മക്കളുമൊത്തുള്ള ചിത്രങ്ങൾ വൈറൽ 

ലോകമാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ‘കിവുഡ’ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായിക നടിയാണ് ​ഗോപിക. 2002ല്‍ പ്രണയമണി തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഗോപിക വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ​ഗോപികയുടെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്കാണ് താരത്തിന്റെ ഏറ്റവും പുതിയ ചില കുടുംബചിത്രങ്ങൾ എത്തിയിരിക്കുന്നത്. ഒസ്ട്രേലിയയിൽ ഒരു സിനിമയുടെ പ്രീമിയറിൽ പങ്കെടുത്തതിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. 

ലോകമാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുങ്ങുന്ന ‘കിവുഡ’ എന്ന ത്രില്ലർ ഷോർട് മൂവിയുടെ പ്രീമിയറിലാണ് നടിയും കുടുംബവും എത്തിയത്. ​ഗോപികയുടെ ഭർത്താവും ഡോക്ടറുമായ അജിലേഷിന്റെ സുഹൃത്തുക്കളാണ് ഈ ചിത്രത്തിനു പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ സ്‌കൂൾ ഓഫ് ഇന്ത്യൻ ആർട്‌സ് എന്ന സൗഹൃദക്കൂട്ടായ്മ നിർമ്മിക്കുന്ന കിവുഡ ഓസ്‌ട്രേലിയയിൽ ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ഡോ. വിജയ് മഹാദേവ് ആണ് ഒരുക്കുന്നത്. 

പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് വമ്പൻ ചിത്രങ്ങൾക്ക് ലൊക്കേഷനായ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് എന്ന സ്ഥലത്താണ് ’കിവുഡ’യും ചിത്രീകരിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന സിനിമയിൽ വിദേശി താരങ്ങൾക്കൊപ്പം മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ട്രെയിലർ ഡിസംബർ ആദ്യവാരം റിലീസ് ചെയ്യും. ചെലവേറിയ ഹ്രസ്വചിത്രങ്ങളിൽ ഒന്നാണ് ഈ സംരംഭം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT