Entertainment

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ രസകരമായ വീഡിയോകളും മറ്റും പങ്കുവച്ച് ആരാധകരെ സന്തോഷിപ്പിക്കുന്നതിന്റെ തിരക്കിലാണ്. 

ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ പങ്കിട്ട ഒരു വീഡിയോയാണ് ആരാധകരെ ചിരിപ്പിക്കുന്നത്. തന്റെ കുതിരയ്‌ക്കൊപ്പം നിന്ന് ഇലകള്‍ കഴിക്കുന്ന വീഡിയോയാണ് സല്‍മാന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടത്. 

ഇന്ന് രാവിലെയാണ് സല്‍മാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കുതിരയ്ക്ക് നല്‍കിയ ഭക്ഷണമായ ചെടിയുടെ ഇലകള്‍ സല്‍മാനും കഴിക്കുന്നത് വീഡിയോയില്‍ കാണാം. 'എന്റെ സ്‌നേഹത്തോടൊപ്പം പ്രഭാത ഭക്ഷണം' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കിട്ടത്. ഇലകള്‍ ചവച്ചരച്ച ശേഷം 'ഇത്  വളരെ ഗംഭീരമായിരിക്കുന്നു' എന്നും സല്‍മാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറി. 

ലോക്ക്്ഡൗണിനെ തുടര്‍ന്ന് മുംബൈയിലെ പനവേലിലുള്ള തന്റെ ഫാം ഹൗസിലാണ് സല്‍മാന്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!