Entertainment

'കൂടെ'ക്ക് മുന്നെ എല്ലാവരുടെയും കൂടെ പൃഥ്വിയും നസ്രിയയും പാര്‍വ്വതിയും

ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൂടെ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിന് കാരണങ്ങളേറെയുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമുള്ള അഞ്ജലീ മേനോന്‍ ചിത്രം, വിവാഹത്തിന് ശേഷം നാലു വര്‍ഷത്തിനിപ്പുറം നസ്രിയ നസീം തിരിച്ചെത്തുന്നു. പിന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് കൂട്ടുകെട്ട്. പ്രേഷകര്‍ക്ക് കാത്തിരിക്കാന്‍ ഇത്രയെല്ലാം പോരെ..!!'

ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതിന് മുന്നോടിയായി ത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറക്കാര്‍ പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പൃഥ്വിയും പാര്‍വ്വതിയും നസ്രിയയും അഞ്ജലിയും അണിയറക്കാരുമെല്ലാം ചേര്‍ന്നുള്ള ഏറെ രസകരമായ മുഹൂര്‍ത്തങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം, ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

SCROLL FOR NEXT