Entertainment

കൃഷ് ജെ സത്താര്‍ വിവാഹിതനായി; കല്യാണത്തിന് വന്‍ താരനിര

മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാര്‍, വിധു ബാല, കെ.പിഎ.സി ലളിത തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി. സോനാലി നബീല്‍ ആണ് വധു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. 

മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാര്‍, വിധു ബാല, കെ.പിഎ.സി ലളിത തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണികൃഷ്ണന്‍, മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കൃഷ്.ജെ.സത്താര്‍ എന്ന പേരിലാണ് താരം ചലച്ചിത്ര മേഖലയില്‍ അറിയപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പില്‍ നായകനായി അഭിനയിച്ചതും കൃഷ് സത്താര്‍ ആണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹസല്‍ക്കാരം നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT