Entertainment

'കൃഷ്ണന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുഖമായി ഇരിക്കുന്നു'; ആരാധകരോട് ഹേമ മാലിനി; വിഡിയോ

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടിയും ബിജെപി എംപിയുമായ ഹേമ മാലിനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. താന്‍ സുഖമായി ഇരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹേമ മാലിനി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്. ചിലവാര്‍ത്തകള്‍ കേട്ട് നിങ്ങള്‍ക്ക് വിഷമിച്ചിട്ടുണ്ടാകും. എന്നാല്‍ അങ്ങനെയൊന്നുമില്ല. കൃഷ്ണന്റൈ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവതിയായി ഇരിക്കുന്നു എന്നും ഹേമമാലിനി പറഞ്ഞു. ആരോധകരുടെ സ്‌നേഹത്തിന് നന്ദി പറയാനും താരം മറന്നില്ല.

കഴിഞ്ഞ ദിവസമാണ് ഹേമ മാലിനിയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിച്ചത്. തുടര്‍ന്ന് ഇതിനെതിരെ മകള്‍ ഇഷാ ഡിയോള്‍ രംഗത്തെത്തിയിരുന്നു. അമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കരുത് എന്നുമാണ് ഇഷ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT