Entertainment

'കുറച്ചു കായല്‍ കൂടി ബാക്കിയുണ്ട്, ഉടന്‍ നികത്തണം കെട്ടോ'; കോര്‍പറേഷന്‍ പിരിച്ചുവിടണം, ജിസിഡിഎ പൊളിച്ച് കളയണമെന്ന് വിനായകന്‍

കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടണമെന്നും ജിസിഡിഎ പൊളിച്ചു കളയണമെന്നുമാണ് വിനായകന്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ട് ദിവസം മുന്‍പത്തെ കനത്ത മഴയില്‍ കൊച്ചി നഗരം മുഴുവന്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. വീടുകളിലും കടകളിലും വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അതേസമയം, എല്ലാ പ്രശ്‌നങ്ങള്‍ക്കും വേലിയേറ്റത്തെ കുറ്റം പറഞ്ഞ കൊച്ചി കോര്‍പ്പറേഷനെതിരെ ആഞ്ഞടിച്ച് നടന്‍ വിനായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടണമെന്നും ജിസിഡിഎ പൊളിച്ചു കളയണമെന്നുമാണ് വിനായകന്‍ പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. ''ആദ്യം അവര്‍ മറൈന്‍ െ്രെഡവ് ഉണ്ടാക്കി. പിന്നെ ആര്‍ക്കോ വേണ്ടി മറൈന്‍ വാക്ക് ഉണ്ടാക്കി. ബോള്‍ഗാട്ടിയുടെ മുന്നില്‍ കുറച്ച് കൂടി കായല്‍ നികത്തി. ഇനി കൊച്ചി കായല്‍ കുറച്ച് കൂടിയേയുള്ളൂ. അതു കൂടി ഉടനടി നികത്തണം കേട്ടോ. അതു കൂടി നികത്തിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്''- വിനായകന്‍ പറയുന്നു.

''ഇവിടെ ജിസിഡിഎ എന്നൊരു സ്ഥാപനമുണ്ട്. കോര്‍പ്പറേഷന്‍ ഉണ്ട്. ഇവിടത്തെ കായലെവിടെ? തോടുകളെവിടെപ്പോയി? ഇതൊക്കെ ഇവരോട് തന്നെ ചോദിക്കണം. ''വേലിയേറ്റവും വേലിയിറക്കവുമെല്ലാം ഈ നാട്ടിലുണ്ടാവുന്നതാണ്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്‌നമല്ല. ഇവിടത്തെ തോടുകളൊന്നും കാണാനില്ല. ഇവിടത്തെ തോടുകളൊക്കെ ആ കാണുന്ന കാനകളായി മാറി. പനമ്പിള്ളി നഗര്‍ നമ്മള്‍ കാണുന്നതല്ലേ? ഇവിടെ മുമ്പ് താമസിച്ചിരുന്ന നാട്ടുകാര്‍ താമസിച്ചിരുന്ന സ്ഥലമൊന്നും ഇപ്പോ കാണാനില്ല. ഇവിടത്തുകാര്‍ താമസിച്ചിരുന്ന ആ സ്ഥലമൊക്കെ എവിടെപ്പോയി? നാട്ടുകാരൊക്കെ അതിനപ്പുറത്തെ അഴുക്കില്‍ കിടപ്പുണ്ട്. എന്റെ  ബന്ധുക്കളടക്കമുണ്ടവിടെ''- വിനായകന്‍ പറയുന്നു.

''ഈ കൊച്ചിയെ ഇവര്‍ കട്ടുമുടിച്ച് തീര്‍ത്തു. ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്‌നം. ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടില്‍ കയറും. ഇതിലൊക്കെ തട്ടിപ്പ് നടത്തുന്ന, കാശടിച്ച് മാറ്റുന്ന ആളുകളുടെ വീട്ടില്‍ ജനം കയറും. അത് ഇവരു തന്നെ ഉണ്ടാക്കി വയ്ക്കുന്നതാണ്''- വിനായകന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം