Entertainment

കൊപ്രയും ശർക്കരയും വച്ചൊരു കിടിലൻ ഐറ്റം; പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് ടീമേ; വിഡിയോ

ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം നാടൻ രുചി പരിചയപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

വീട്ടിലിരുന്ന് നാടനൻ വിഭവങ്ങൾ പരീക്ഷിക്കുന്ന തിരക്കിലാണ് നടൻ ബിനീഷ് ബാസ്റ്റിൻ. ഇതിനോടകം നിരവധി രുചികളാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ ഇതാ മറ്റൊരു വെറൈറ്റി ഐറ്റവുമായി എത്തിയിരിക്കുകയാണ് ബിനീഷ്. കൊപ്രയും ശർക്കരയും കൊണ്ട് വളരെ സിംപിളായി ഉണ്ടാക്കാവുന്ന വിഭവമാണിത്. 

കൊപ്രയിൽ ശർക്കര നിറച്ച് ചുട്ടെടുക്കുകയാണ് ബിനീഷ്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം നാടൻ രുചി പരിചയപ്പെടുത്തിയത്. ഇതിനായി ആദ്യം ഉണങ്ങിയ തേങ്ങ പൊതിച്ച് ചിരട്ട മാറ്റിയെടുക്കണം. തുടർന്ന് കൊപ്രയുടെ മുകൾ ഭാ​ഗം മുറിച്ചുമാറ്റി ഉരലിൽ പൊടിച്ചെടുത്ത ശർക്കര അതിൽ നിറയ്ക്കണം. ബൈൻഡിങ് വയർ മുറുക്കി നീട്ടി ചുറ്റി എടുക്കണം. ഇത് തീയിൽ ചുട്ട് എടുക്കണം.

ചകരിയും ചിരട്ടയും കർപ്പൂരവും ഇട്ട് തീ പിടിപ്പിച്ച് അതിന് മുകളിൽ ഈ ശർക്കര നിറച്ച കൊപ്ര കെട്ടി തൂക്കി ചുട്ട് എടുക്കാം. മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കരുതെന്നും താരം പറയുന്നുണ്ട്. വാട്ടി എടുത്ത വാഴയിലയിൽവെച്ച് ചുട്ടെടുത്ത കൊപ്ര മുറിച്ച് ശർക്കരയും ചേർത്ത് കഴിക്കണം. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് എന്നാണ് ബിനീഷ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT