Entertainment

'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ കോടിപതിയായി ഐപിഎസ് ഉദ്യോഗസ്ഥ, ഏഴ് കോടിയുടെ നിര്‍ണായക ചോദ്യം; ആവേശമുയര്‍ത്തി വിഡിയോ 

നേരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായ ബബിതാ ടാഡെയും ഈ നേട്ടം കൈവരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ ക്വിസ് ഷോ 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ കോടിപതിയായി ഐപിഎസ് ഉദ്യോഗസ്ഥ മോഹിതാ ശര്‍മ. പരിപാടിയുടെ 12-ാം സീസണില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹിത. നേരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായ ബബിതാ ടാഡെയും ഈ നേട്ടം കൈവരിച്ചിരുന്നു.

വരുന്ന തിങ്കളാഴ്ചയാണ് മോഹിത ഒരു കോടിയുടെ ചോദ്യത്തിന് ശരിയുത്തരം പറയുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പരിപാടിയുടെ ഒരു ചെറിയ ക്‌ളിപ്പിലാണ് നിര്‍ണായക ചോദ്യത്തിന് ശരിയുത്തരം നല്‍കുന്ന രംഗം പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ഏഴ് കോടിയുടെ ചോദ്യത്തിലേക്ക് മോഹത കടക്കുന്ന രംഗവും വിഡിയോയിലുണ്ട്. വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ചോദ്യത്തിന് ഉത്തരമറിയൂ എന്ന് പരിപാടിയുടെ അവതാരകനായ നടന്‍ അമിതാഭ് ബച്ചന്‍ പറയുന്നതും വിഡിയോയിലുണ്ട്. 

മോഹിത ഏഴ് കോടി നേടുമോ എന്ന ആകാംഷയിലാണ് വിഡിയോ കണ്ടവര്‍. നേരത്തെ കോടിപതിയായ ബബിത ഏഴ് കോടിയുടെ ചോദ്യത്തിലേക്ക് കടന്നെങ്കിലും ഉത്തരത്തില്‍ ഉറപ്പില്ലായിരുന്നതിനാല്‍ പിന്മാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല