Entertainment

കോര്‍പ്പറേഷനെ പറ്റിച്ച് പ്രതിഷേധം; റഫീക്ക് അഹമ്മദിനെതിരേ കേസ്

റഫീക് അഹമ്മദ് ഉള്‍പ്പടെ 20 പേര്‍ക്കെതിരേയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയെന്നാരോപിച്ച് കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിനെതിരേ കേസെടുത്തു. അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച് കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് കേസ്. റഫീക് അഹമ്മദ് ഉള്‍പ്പടെ
20 പേര്‍ക്കെതിരേയാണ് നടപടി. 

അയ്യന്തോള്‍ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ പ്രതിഷേധം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ലുധീപ് പെരുന്തല്‍മണ്ണ, ആകാശ്, കവിത ബാലകൃഷ്ണന്‍, ശ്രുതി ശരണ്യ, ഗിറ്റാറിസ്റ്റ് പോള്‍സണ്‍, ഗിറ്റാറിസ്റ്റ് ആകാശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'