Entertainment

ഗിവ് മി ദ ലാംപ്: കണ്ടാലും മതിവരാത്ത ആയിരത്തൊന്ന് രാവുകള്‍, യൂട്യൂബില്‍ തരംഗം

ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്‌നി ഒരുക്കുന്ന 'അലാദിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡിസ്‌നിയുടെ ആനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ ചിത്രമായ അലാദ്ദീന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്‌നി ഒരുക്കുന്ന 'അലാദിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലറിന് ഒറ്റ ദിവസം കൊണ്ട് 62 ലക്ഷത്തിലധികം വ്യൂവേഴ്‌സ് ആയി. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാനുള്ള എല്ലാവിധ ചേരുവകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അറേബ്യന്‍ ഇതിഹാസമായ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന കഥയില്‍ ഡിസ്‌നി മുന്‍പ് നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ റീമേക്കാണ് അലാദ്ദീന്‍. ഗായ് റിച്ചി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കനേഡിയന്‍ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തില്‍ എത്തുന്നത്. ജാസ്മിന്‍ രാജകുമാരിയായി നയോമി സ്‌കോട്ട് അഭിനയിക്കുന്നു. വില്‍ സ്മിത്ത് ആണ് ജിന്നിനെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 24ന് റിലീസ് ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT