Entertainment

ഗ്രേറ്റ് ഫാദര്‍ സിനിമയിലെ രംഗങ്ങള്‍ റിലീസിനു മുന്‍പേ ലീക്കായി; നിര്‍മ്മാതാവ് സൈബര്‍ സെല്ലിലേക്ക്

മമ്മൂട്ടി നായകനായെത്തുന്ന ദ ഗ്രേറ്റ് ഫാദറിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ലീക്കായി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തുന്ന ദ ഗ്രേറ്റ് ഫാദറിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ലീക്കായി. ഇവ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സൈബര്‍ ഡോം ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. മാര്‍ച്ച് 30നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട രംഗം തന്നെയാണ് ചോര്‍ന്നത്. എന്നാലിതൊന്നും സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഷാജി നടേശന്‍ പ്രതികരിച്ചു. മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെട്ട രംഗം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള രൂപത്തിലാണ് പുറത്തു വന്നത്. എണ്ണൂറോളം ലൈക്കുകളുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. 

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പ്രേഷകര്‍ക്ക് മുന്‍വിധി നല്‍കാതിരിക്കാന്‍ മുന്‍പേ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. ആഗസ്റ്റ് ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT